വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഔദ്യോഗിക സ്‌ഥിരീകരണം

By Staff Reporter, Malabar News
national image_malabar news
വിജയ്
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടില്‍ ആരാധക സംഘടനയുടെ പേരില്‍ വിജയ് രാഷ്‌ട്രീയ പാര്‍ട്ടി രജിസ്‌റ്റര്‍ ചെയ്യുന്നതായി പുറത്തു വന്ന വാര്‍ത്തകള്‍ തള്ളി വിജയ്‌യുടെ വക്‌താവ് റിയാസ് അഹ്‌മദ്. രാഷ്‌ട്രീയ പാര്‍ട്ടി രജിസ്‌റ്റര്‍ ചെയ്യുന്നതിനായി വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കി എന്നായിരുന്നു നേരത്തെ പുറത്തു വന്ന വര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്തകള്‍ വ്യാജമാണെന്നും വിജയ് രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വിജയ്‌യുടെ പിആര്‍ഒ റിയാസ് അഹ്‌മദ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിവരിച്ചു.

 എസ്എ ചന്ദ്രശേഖരറിന്റെ പേരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുടെ സ്‌ഥാനത്ത് നല്‍കിയിരിക്കുന്നത് എന്നാണ് വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എസ്എ ചന്ദ്രശേഖരറിന് പുറമേ ട്രഷററായി വിജയ്‌യുടെ മാതാവ് ശോഭ ചന്ദ്രശേഖരന്‍, പ്രസിഡന്റായി ബന്ധു പത്‌മനാഭന്‍ എന്നിവരുടെ പേരുമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ പാര്‍ട്ടിക്ക് ‘അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരാണ് നല്‍കിയിരിക്കുന്നത് എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് അവകാശപ്പെട്ടാണ് വിജയ്‌യുടെ പിആര്‍ഒയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടായിരിക്കുന്നത്.

Read Also: വനിതാ ടി-20 ചലഞ്ച്; വെലോസിറ്റിക്കെതിരെ അനായാസ ജയം സ്വന്തമാക്കി ട്രെയല്‍ ബ്‌ളെയ്സേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE