കാത്തിരിപ്പിന് വിരാമം; ഐപിഎല്‍ പൂരം നാളെ കൊടിയേറും

By News Desk, Malabar News
Dream11 IPL 2020
Representational Image
Ajwa Travels

യുഎഇ: ക്രിക്കറ്റ് ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ഡ്രീം 11 ഐപിഎല്‍ നാളെ കൊടിയേറും. ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിക്കാന്‍ പ്രിയ താരങ്ങളും അവരെ വരവേല്‍ക്കാന്‍ സ്വര്‍ഗ രാജ്യമായ യുഎഇ യും (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) ഒരുങ്ങി കഴിഞ്ഞു. മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്ന സമയത്തും ഓണ്‍ലൈനിലൂടെ ആരാധകരുടെ മനസില്‍ ആവേശത്തിന്റെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടാണ് നാളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 ആരംഭിക്കുന്നത്.

മത്സരം നടക്കുന്നത് രാജ്യത്തിന് പുറത്താണെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അവരവരുടെ വീടുകളില്‍ ഇരുന്ന് കൊണ്ട് തന്നെ ആരാധകര്‍ അവരുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണക്കുന്നുണ്ട്. അത് കൊണ്ട് തന്നെ മത്സരത്തിന്റെ ആവേശം ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്ന് നിസംശയം പറയാന്‍ സാധിക്കും. ഐപിഎല്ലിന്റെ ഓരോ ചെറിയ വിവരങ്ങള്‍ പോലും ഏറ്റെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒട്ടും മടി കാണിച്ചിരുന്നില്ല.

ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഐപിഎല്ലിന്റെ എക്കാലത്തെയും രാജാക്കന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. 2019 ജൂലൈ 10 ന് ശേഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്ന മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചു വരവാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓഗസ്റ്റ് 15 ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ക്യാപ്റ്റന്‍ ‘കൂളായി’ തിരിച്ചു വരുന്നത് കാണാന്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്.

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം

എം.എസ് ധോണി (ക്യാപ്റ്റന്‍&വിക്കറ്റ് കീപ്പര്‍), ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, ഫാഫ് ഡു പ്ലെസിസ്, ഷാര്‍ദുല്‍ താക്കൂര്‍, മിച്ചല്‍ സാന്റ്‌നര്‍, ഡ്വെയ്ന്‍ ബ്രാവോ, ജോഷ് ഹേസില്‍വുഡ്, കേദാര്‍ ജാദവ്, കരണ്‍ ശര്‍മ്മ, പിയുഷ് ചൗള, റായിഡു, എന്‍ജിഡി, സാം, മോനു കുമാര്‍, ഷെയ്ന്‍ വാട്‌സണ്‍, സായ് കിഷോര്‍ നാരായണ്‍, ജഗദീസന്‍, ഋതുരാജ് ഗെയ്ക്വാഡ്, കെ.എം ആസിഫ്, രവീന്ദ്ര ജഡേജ, മുരളി വിജയ്.

മുംബൈ ഇന്ത്യന്‍സ് ടീം

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കിറോണ്‍ പൊള്ളാര്‍ഡ്, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, ക്രിസ് ലൈന്‍, സൗരഭ് തിവാരി, ധവാല്‍ കുല്‍ക്കര്‍ണി, മിച്ചല്‍ എംസി, രാഹുല്‍ ചഹാര്‍, ട്രെന്റ് ബൗള്‍ട്, മൊഹ്‌സിന്‍ ഖാന്‍, പ്രിന്‍സ് ബല്‍വന്ത്, വിജയ് ദേശ്മുഖ്, ഹര്‍ദിക് പാണ്ട്യ, ജയന്ത് യാദവ്, ക്രുണാല്‍ പാണ്ട്യ, അനുകുല്‍ റോയ്, നാതന്‍ കൗള്‍ട്ടര്‍, ഇഷാന്‍ കിഷന്‍, ആദിത്യ താരെ, ജെയിംസ് പാറ്റിന്‍സണ്‍.

കോവിഡ് തുടങ്ങിയ ശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ കായിക മേളയാണിത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഓരോ ബയോ സെക്യൂര്‍ ബബിളിന് അകത്തായിരിക്കും താരങ്ങള്‍. ഇതിനകത്തുള്ളവരുമായി മാത്രമേ സമ്പര്‍ക്കം പുലര്‍ത്തുകയുള്ളൂ. മത്സരം 53 ദിവസം നീണ്ടു നില്‍ക്കും. ഇതിനിടെ 20000 കോവിഡ് ടെസ്റ്റുകള്‍ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE