കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുവെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ പാലവും മുഖ്യമന്ത്രി ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.
ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അധ്യക്ഷനാകും. ധനമന്ത്രി തോമസ് ഐസക്കാണ് മുഖ്യാതിഥി. ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്രയും നടത്തും. പാലങ്ങളുടെ അവസാനവട്ട മിനുക്ക് പണികളെല്ലാം ഇന്നലെത്തന്നെ പൂര്‍ത്തിയായിട്ടുണ്ട്.
വൈറ്റില മേല്‍പ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് നിര്‍മ്മാണ ചെലവ്. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. പാലങ്ങള്‍ തുറക്കുന്നതോടെ കൊച്ചി വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വന്‍ ഗതാഗതകുരുക്കിന് പരിഹാരമാകും.
Read Also: ജോ ബൈഡന്റെ സത്യപ്രതിജ്ഞ 20ന്; ട്രംപ് വിട്ടുനില്‍ക്കും