ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ വമ്പന്മാര്‍ക്ക് വെല്ലുവിളി; ടാറ്റയുമായി കൈകോര്‍ത്ത് വാള്‍മാര്‍ട്ട്

By News Desk, Malabar News
Tata and walmart partnership
Representational Image
Ajwa Travels

ടാറ്റയുമായി സഹകരിച്ച് ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തേക്ക് എത്തുന്നു. ടാറ്റയില്‍ ഇതിനുവേണ്ടി 25 ബില്യണ്‍ ഡോളര്‍ (1.85 ലക്ഷം കോടി) നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്, ജിയോമാര്‍ട്ട് എന്നിവര്‍ക്ക് ഇതോടെ പുതിയ വെല്ലുവിളി നേരിടേണ്ടി വരും.

ഇതിനുവേണ്ടിയുള്ള മൊബൈല്‍ ആപ്പ് ടാറ്റയും വാള്‍മാര്‍ട്ടും ഒത്തുചേര്‍ന്നായിരിക്കും നിര്‍മിക്കുക. ആപ്പ് രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യം. ടാറ്റാ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളും നിലവിലെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും ഒരുമിപ്പിച്ച് കൊണ്ടുള്ള ഒരു പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്.

ഫേസ്ബുക്, ഗൂഗിള്‍ തുടങ്ങിയ വിദേശ നിക്ഷേപകര്‍ മൊത്തം 2000 കോടി ഡോളറാണ് ജിയോ പ്ലാറ്റ് ഫോംസില്‍ നിക്ഷേപിച്ചത്. വാള്‍മാര്‍ട്ടിലെ നിക്ഷേപം അതിലും ഇരട്ടിയായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടാറ്റ-വാള്‍മാര്‍ട്ട് മൊബൈല്‍ ആപ്പ് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE