കരിപ്പൂർ; കസ്‌റ്റംസ്‌ പരിശോധനയിൽ 45 ലക്ഷത്തിന്റെ വാച്ച് കേടാക്കിയതായി പരാതി

By Team Member, Malabar News
karipur international airport
Ajwa Travels

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ ലക്ഷങ്ങൾ വിലയുള്ള വാച്ച് നശിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന് കോടതി ഉത്തരവ് പുറത്തിറക്കിയതായി പരാതിക്കാരന്റെ അഭിഭാഷകൻ കെകെ മുഹമ്മദ് അക്ബർ അറിയിച്ചു.

മാർച്ച് 3ആം തീയതി ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഇസ്‌മായിൽ ആണ് പരാതി നൽകിയത്. സ്വർണ്ണമുണ്ടെന്ന സംശയത്തിൽ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ തന്റെ 45 ലക്ഷം രൂപ വിലയുള്ള വാച്ച് പരിശോധിച്ച ശേഷം തിരികെ നൽകിയത്, ഉപയോഗശൂന്യമായ അവസ്‌ഥയിൽ വിവിധ ഭാഗങ്ങൾ ആക്കിയാണെന്ന് പരാതിക്കാരൻ വ്യക്‌തമാക്കുന്നുണ്ട്.

വിലപിടിപ്പുള്ള വാച്ച് ടെക്‌നീഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിന് പകരം നശിപ്പിച്ച് തിരികെ നൽകിയെന്ന് പരാതിക്കാരൻ പറയുന്നു. കേസ് രെജിസ്‌റ്റർ ചെയ്‌ത് വിശദമായ അന്വേഷണത്തിനാണ് കോടതി ഉത്തരവെന്ന് അഭിഭാഷകൻ പറഞ്ഞു. കോടതിയുടെ നിർദേശം ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്ന് കരിപ്പൂർ ഇൻസ്‌പെക്‌ടർ അറിയിച്ചു.

Read also : ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ച് വൈദ്യുത തൂണിൽ ഇടിച്ചു; ദുരന്തം ഒഴിവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE