വയനാട് ചുരം റോഡ് നവീകരണം; ടാറിങ് പുരോഗമിക്കുന്നു

By Syndicated , Malabar News
wayanad road
Representational image
Ajwa Travels

വൈത്തിരി: വയനാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് തുടങ്ങി. ഏഴാംവളവു മുതല്‍ തകരപ്പാടി വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുന്നത്. എട്ടാം വളവിനും ഒമ്പതിനും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗങ്ങളിലും റോഡിനു വീതികൂട്ടുകയും സുരക്ഷാ ഭിത്തികളുടെയും ഓവുചാലുകളുടെയും നിർമാണവും പുരോഗമിക്കുകയാണ്. നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വണ്‍വേ ആയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന നവീകരണം മൂലം ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരമാണ് നിയന്ത്രിച്ചിരിക്കുന്നത്. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചുവരെ വലിയ വാഹനങ്ങള്‍ക്ക് യാത്രാനുമതിയുണ്ട്. ബസുകൾക്ക് നിയന്ത്രണം ഉള്ളതിനാൽ കെഎസ്ആര്‍ടിസി മിനി ബസുകളിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.

Read also: നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്; നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE