തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതായി കണ്ടെത്തി. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ് പ്രായമുള്ള പിടിയാന ചരിഞ്ഞത്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മൂന്ന് കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്.
വന്യ മൃഗങ്ങൾ കൃഷിയിടത്തിലേക്ക് കടക്കാതെ തടയാൻ സ്‌ഥാപിച്ച വൈദ്യുതി വേലിയിൽ അമിത അളവിൽ വൈദ്യുതി കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ആനയുടെ ജഡം വനം വകുപ്പ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം സംസ്‌കരിക്കും. സംഭവത്തിൽ സമീപവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ചിന്നക്കനാൽ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ പി ശ്രീകുമാർ പറഞ്ഞു.
Read also: സർവകലാശാല പ്രവേശന പരീക്ഷ; കാസർഗോഡ് ജില്ലയിൽ കേന്ദ്രമില്ല