വായിൽ മുറിവുകളുമായി കൊമ്പനാന ചരിഞ്ഞ നിലയിൽ

By Team Member, Malabar News
wild elephant
Representational image
Ajwa Travels

വയനാട് : ജില്ലയിൽ കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മുതുമല കടുവ സങ്കേതത്തിലെ അവരല്ലയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 15 വയസുള്ള കൊമ്പനാന വായിൽ ഉണ്ടായ മുറിവുകളെ തുടർന്ന് പട്ടിണി കിടന്നാണ് ചരിഞ്ഞത്.

വേനൽ രൂക്ഷമായതിനെ തുടർന്ന് ഈ പ്രദേശത്തെ വനമേഖലകളിൽ ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്‌. ഒപ്പം തന്നെ വനത്തിനുള്ളിൽ തീറ്റയും ഇല്ലാതായിട്ടുണ്ട്.

ആനയുടെ വായിൽ പല്ലുകൾക്ക് ഇടയിലായാണ് മുറിവ് ഉണ്ടായിട്ടുള്ളത്. നിലവിൽ മുറിവുകൾ പഴുത്ത നിലയിലായിരുന്നു. അതിനാൽ തന്നെ കഴിഞ്ഞ ഒരു മാസത്തോളമായി ആഹാരം കഴിക്കാൻ കഴിയാത്ത അവസ്‌ഥയിൽ ആയിരുന്നു കൊമ്പൻ. പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം കൊമ്പന്റെ ജഡം കട്ടിൽ തന്നെ ഉപേക്ഷിച്ചു.

Read also : മാവോവാദി ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE