2050 ആകുമ്പോഴേക്കും കാട്ടുതീ 30 ശതമാനം വര്‍ധിക്കും; മുന്നറിയിപ്പുമായി യുഎന്‍

By Desk Reporter, Malabar News
Wildfires in Palakkad
Representational Image
Ajwa Travels

ന്യൂയോർക്ക് സിറ്റി: 21ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാട്ടുതീ സര്‍വ സാധാരണമായേക്കുമെന്ന മുന്നറിയിപ്പുമായി യുഎൻ. വര്‍ധിച്ചു വരുന്ന കാലാവസ്‌ഥാ പ്രതിസന്ധിയും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാരണം 2030ഓടെ കാട്ടുതീയില്‍ 14 ശതമാനവും 2050ഓടെ 30 ശതമാനം വര്‍ധന ഉണ്ടാകുമെന്നാണ് യുഎന്‍ റിപ്പോർട് നല്‍കുന്ന സൂചന.

50 ഓളം അന്താരാഷ്‌ട്ര ഗവേഷകരുള്‍പ്പെട്ട സംഘമാണ് റിപ്പോര്‍ട്ടിന് പിന്നില്‍. അന്റാര്‍ട്ടിക്ക ഒഴികെയുള്ള പ്രദേശങ്ങളില്ലൊം കാട്ടുതീ നിത്യസംഭവമായി കഴിഞ്ഞു. പരിസ്‌ഥിതിക്കും, വന്യമൃഗങ്ങള്‍ക്കും ഭീഷണിയായ കാട്ടുതീയില്‍ ഗുരുതരമായ വര്‍ധനവാണുണ്ടായത്.

കാലിഫോര്‍ണിയ, ഓസ്‌ട്രേലിയ, സൈബീരിയ തുടങ്ങിയിടങ്ങളിലെ വനപ്രദേശത്തെയാകെ ഇത്തരം സംഭവങ്ങള്‍ ബാധിച്ചു കഴിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം മാത്രം കാട്ടുതീയില്‍ 7.7 ഏക്കര്‍ വനപ്രദേശമാണ് നശിച്ചത്. പലപ്പോഴും കാഠിന്യമേറിയ ചൂട് കാരണം കാട്ടുതീ വേഗത്തില്‍ അണയ്‌ക്കാനാകുന്നില്ല. കാട്ടുതീ തടയാനുള്ള സാങ്കേതിക വിദ്യ കൂടുതല്‍ വ്യാപകമാക്കണമെന്നും റിപ്പോർട് ശുപാര്‍ശ ചെയ്യുന്നു.

കാലാവസ്‌ഥാ വ്യതിയാനം, കൂടുതല്‍ വരള്‍ച്ച, ഉയര്‍ന്ന അന്തരീക്ഷ താപനില, ശക്‌തമായ കാറ്റ് എന്നിവ കാട്ടുതീ വര്‍ധിക്കാനിടയുള്ള സാഹചര്യങ്ങളാണ്. നിലവില്‍ കാട്ടുതീയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം എക്കാലത്തെയും ഉയര്‍ന്ന അളവിലാണ്. കാലാവസ്‌ഥാ പ്രതിസന്ധിയെ നേരിടുക വഴി കാട്ടുതീ തടയാന്‍ ഒരു പരിധി വരെ കഴിയുമെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു.

Most Read:  ഡെല്‍ഹിയില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE