ഓര്‍ഡറിന് വഴങ്ങാനും ഒരു രൂപ പിഴ നല്‍കാനും തീരുമാനിച്ചു; പ്രശാന്ത് ഭൂഷണ്‍

By Desk Reporter, Malabar News
Prashnath Bhushan_ Malabar News
പ്രശാന്ത് ഭൂഷൺ ഒരു രൂപയുമായി

ന്യൂ ഡല്‍ഹി: ”ഓര്‍ഡറിന് വഴങ്ങാനും പിഴ മാന്യമായി നല്‍കാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു.”പരമോന്നത നീതി പീഠത്തെ അവഹേളിക്കാനോ നിന്ദിക്കാനോ ആയിരുന്നില്ല തന്റെ സാമൂഹിക മാദ്ധ്യമ വാക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച് സാമൂഹിക മാദ്ധ്യമമായ ട്വിറ്ററില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ വരികളെ അടിസ്ഥാനമാക്കി ഉയര്‍ന്നു വന്ന കേസ് പിഴയൊടുക്കലില്‍ അവസാനിക്കുകയാണ്.

സുപ്രീംകോടതി ദുര്‍ബലരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രത്യാശയുടെ അവസാനത്തെ കോട്ടയാണെന്ന് താന്‍ എല്ലാ കാലവും വിശ്വസിച്ചിരുന്നതായും ജുഡീഷ്യറിയെ വേദനിപ്പിക്കാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ അതിന്റെ രേഖയില്‍ നിന്ന് വ്യതിചലിക്കുന്നതില്‍ തന്റെ വേദന പ്രകടിപ്പിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതിന്റെ പ്രതിഫലനമായിരുന്നു എന്റെ ട്വീറ്റുകള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും അഭിഭാഷകനുമായ രാജീവ് ധവാന്‍ ഇന്ന് എനിക്ക് 1 രൂപ സംഭാവന നല്‍കി, അത് ഞാന്‍ നന്ദിയോടെ സ്വീകരിച്ചു’ ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ‘കോടതിവിധിക്കെതിരെ നിയമപോരാട്ടം തുടരും. പുനഃപരിശോധനാ ഹര്‍ജി നല്‍കും. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പലര്‍ക്കും ഈ കേസ് പ്രചോദനമായി. ഒരു പൗരന്റെ കടമയായാണ് തന്റെ ട്വീറ്റുകളെ കാണുന്നത്. കോടതി ബലഹീനമായാല്‍ അതു രാജ്യത്തെ ബാധിക്കുമെന്നും’ പ്രശാന്ത് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE