വിപ്രോയിൽ വീണ്ടും ജീവനക്കാർ ഓഫിസുകളിലേക്ക്; നിർണായക തീരുമാനം

By Staff Reporter, Malabar News
rishad-premji-wipro
റിഷാദ് പ്രേംജി, വിപ്രോ ചെയർമാൻ
Ajwa Travels

ന്യൂഡെൽഹി: ഒന്നര വർഷത്തോളം നീണ്ട ‘വർക്ക് ഫ്രം ഹോം’ ഇളവുകൾ അവസാനിപ്പിച്ച് ജീവനക്കാരെ ഓഫിസുകളിലേക്ക് തിരികെ എത്തിക്കാൻ ഒരുങ്ങി മുൻനിര ഐടി കമ്പനി വിപ്രോ. തിങ്കളാഴ്‌ച മുതൽ ജീവനക്കാർ ഓഫിസുകളിലേക്ക് തിരികെ എത്താൻ തുടങ്ങുമെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി ഇന്ന് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഓഫിസുകളുടെ പ്രവർത്തനം.

ആഴ്‌ചയിൽ രണ്ട് ദിവസമാവും ജീവനക്കാർ ഓഫിസുകളിലേക്ക് ജോലിക്കായി എത്തുക. വാക്‌സിൻ സ്വീകരിച്ചവർ മാത്രമാണ് ഇത്തരത്തിൽ ഓഫിസുകളിലേക്ക് വരിക. ട്വിറ്ററിലൂടെ ആയിരുന്നു റിഷാദ് പ്രേംജി ഇക്കാര്യം അറിയിച്ചത്. വിപ്രോ തങ്ങളുടെ ഓഫിസുകളിൽ സ്‌ഥാപിച്ചിട്ടുള്ള താപനില പരിശോധന സാമഗ്രികളും, ക്യുആർ കോഡ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Read Also: ‘പരാക്രമം’; ഷെയ്ന്‍ നിഗം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE