6.5 ലക്ഷത്തിലധികം പുതിയ കേസുകള്‍; ലോകത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം എട്ട് കോടി 68 ലക്ഷം പിന്നിട്ടു. ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം ആറ് കോടി 15 ലക്ഷം കടന്നിട്ടുണ്ട്.

18,74,307 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതര്‍ ഉള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലാണ്.

അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്‌ഥാനത്ത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ട് കോടി 15 ലക്ഷമായി ഉയര്‍ന്നു. ഒരു കോടി 28 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 3.65 ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌തു.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,03,75,478 ആണ്. നിലവില്‍ ചികില്‍സയിലുള്ളത് 2,24,557 പേരാണ്. 1,50,151 പേര്‍ മരണപ്പെടുകയും 99 ലക്ഷം പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.32 ശതമാനമായി വര്‍ധിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നു.

ബ്രസീലില്‍ 1,97,777 പേര്‍ ഇതുവരെയായി വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതായാണ് കണക്കുകള്‍. 78 ലക്ഷം പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. മാത്രവുമല്ല 69 ലക്ഷം പേര്‍ സുഖം പ്രാപിക്കുകയും ചെയ്‌തിട്ടുണ്ട്.

അതേസമയം കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌ത ബ്രിട്ടനില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. ഇതുവരെ 27 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്‌ഥിരീകരിച്ചത്. മരണസംഖ്യ 76,305 ആയി ഉയര്‍ന്നു. പ്രതിദിനം അമ്പതിനായിരത്തില്‍ അധികം കേസുകളാണ് ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടർ മാര്‍ച്ച്; ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷകരുടെ ആഹ്വാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE