ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തരായ ഉറുഗ്വാക്കെതിരെ വിജയം നേടി അർജന്റീന. സൂപ്പർതാരം ഏഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിനാണ് അർജന്റീനയുടെ ജയം. മൽസരത്തിന്റെ തുടക്കത്തിൽ തന്നെ ഡി മരിയ ഗോൾ കണ്ടെത്തിയതോടെ അർജന്റീന പിടിമുറുക്കി. അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഉറുഗ്വായുടെ മുന്നേറ്റ നിരയ്‌ക്ക് തടസമായി ഗോൾ പോസ്‌റ്റിൽ ഉറച്ചു നിന്നു.
അതോടെ മറുപടി ഗോൾ നേടാൻ കഴിയാതെ അവർക്ക് തോൽവി സമ്മതിക്കേണ്ടി വരികയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ഉറുഗ്വേയുടെ മുന്നേറ്റ നിര കൂടുതൽ ശ്രമങ്ങൾ നടത്തിയെങ്കിലും മാർട്ടിനസ് വിലങ്ങുതടിയായി. പരിക്ക് മൂലം ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ രണ്ട് മൽസരങ്ങൾ നഷ്‌ടമായ മെസി ഇന്ന് കളത്തിലിറങ്ങി. ജിയോവാനി ലോ സെൽസോയ്‌ക്ക് പകരം 14 മിനിറ്റ് ശേഷിക്കെയാണ് മെസി ഇറങ്ങിയത്.
Read Also: സാമ്പത്തിക പ്രതിസന്ധി; എസ്ബിഐയുടെ വായ്‌പാ സഹായം തേടി വിഐ ഇന്ത്യ