‘വൈ’ കാറ്റഗറി സുരക്ഷ; കേരളത്തിൽ നിന്ന് 5 ആർഎസ്‌എസ് നേതാക്കള്‍ക്ക്

By Central Desk, Malabar News
'Y' category security; 5 RSS leaders from Kerala
പ്രമുഖ ഹിന്തുത്വ വാദിയും ഹിന്ദി ചലച്ചിത്രനടിയുമായ കങ്കണ റണാവത്ത് 'വൈ' കാറ്റഗറി സുരക്ഷയിൽ
Ajwa Travels

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതുമായി ബന്ധപ്പെട്ട് നടന്ന അറസ്‌റ്റിൽ അംഗം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആർഎസ്‌എസ് നേതാക്കളുടെ പേരുകളുള്ള പട്ടിക എന്‍ഐഎ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു. ഇവർക്കാണ് ‘വൈ’ കാറ്റഗറി സുരക്ഷ ഒരുക്കുന്നത്.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യില്‍ നിന്ന് ഭീഷണി ഉണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ പ്രമുഖരായ എല്ലാ ആർഎസ്‌എസ് നേതാക്കളും രഹസ്യാന്വേഷണ ഏജൻസിയുടെ സൂക്ഷ്‌മ വലയത്തിലാണ്.

ആലുവയിലെ അഞ്ച് ആര്‍എസ്എസ് നേതാക്കൾക്ക് കേന്ദ്ര സേന സുരക്ഷ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് സംസ്‌ഥാനത്തെ 5 പ്രമുഖ നേതാക്കൾക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്നത്. വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പാശ്‌ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ‘ആധുനിക ആയുധങ്ങൾ ഉൾപ്പടെയുള്ള അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളാണ് ‘വൈ’ കാറ്റഗറി സുരക്ഷാ സംഘത്തിൽ ഉണ്ടാകുക.

Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE