കൂടെയൊരു ‘സൈന്യം’ തന്നെയുണ്ട്, പിൻമാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി

By Desk Reporter, Malabar News

കൊച്ചി: കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരെ ബിജെപിയുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്ന് വ്യതിചലിക്കരുതെന്നും തങ്ങളുടെ ഒരു സൈന്യം തന്നെ ഒപ്പം ഉണ്ടെന്നും പാർവതി ട്വീറ്റ് ചെയ്‌തു.

“സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു,”- പാർവതി ട്വീറ്റിൽ കുറിച്ചു.

തമിഴ്‌നാട് ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ചോർത്തിയെന്നും 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക, ബലാൽസംഗ ഭീഷണികളാണ് വന്നതെന്നും സിദ്ധാർഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “എന്റെ ഫോൺ നമ്പർ തമിഴ്‌നാട്​ ബിജെപിയും ബിജെപി ഐടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക, ബലാൽസംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തന്റെ കുടുംബത്തിനും ലഭിച്ചത്​. എല്ലാ നമ്പറുകളും (ബിജെപി ബന്ധമുള്ളവയാണ്​) പോലീസിന്​ കൈമാറി. ഞാൻ നിശബ്‌ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കും,”- പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ടാഗ്​ ചെയ്‌തുകൊണ്ട്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്‌തിരുന്നു.

‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്​’ (ഇവൻ ഇനിയൊരിക്കലും വായ്​ തുറക്കാൻ പാടില്ല) എന്ന് ബിജെപി പ്രവർത്തകർ ആഹ്വാനം ചെയ്യുന്ന മറ്റൊരു ട്വീറ്റും സിദ്ധാർഥ് പങ്കുവച്ചു. നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം​ എന്നാൽ ഇത്തരക്കാരെ അതിജീവിക്കുമോ എന്നും തന്റെ കുറിപ്പിൽ സിദ്ധാർഥ് കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാരിന്റെ പല നയങ്ങളെയും വിമർശിക്കുന്ന സിദ്ധാര്‍ഥ് കോവിഡ് വാക്‌സിനേഷൻ വിഷയത്തിലും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനും കുടുംബത്തിനും വധഭീഷണി ഉണ്ടായത്.

Also Read:  വിലക്കുറവിൽ വഞ്ചിതരാകരുത്; ഓൺലൈൻ തട്ടിപ്പ് വ്യാപകം; വലയിൽ വീണവരിൽ മുൻ ഡിജിപിയും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE