മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

By News Desk, Malabar News
Ganja case accused beats up SI
Rep. Image
Ajwa Travels

മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് എക്‌സൈസിന്റെ പിടിയിലായത് വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് ഇയാളെന്നും അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും കഞ്ചാവ് വില്പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്‌ടർ ജിജോ ജോസ് പറഞ്ഞു. പ്രിവന്റീവ് ഓഫിസർമാരായ സുനില്‍കുമാര്‍ എസ്, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ്‌ ഓഫിസർമാരായ പി ധനേഷ്, എസ് കണ്ണന്‍, സി അരുണ്‍ രാജ്, ഡ്രൈവര്‍ എം പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE