തിരുവമ്പാടി: ആശുപത്രിയിൽ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി 10.30ന് കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ദാരുണ സംഭവം.
ആശുപത്രി കാന്റീന് സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽ നിന്നാണ് അബിന് വൈദ്യുതാഘാതമേറ്റതെന്നാണ് പോലീസ് പറയുന്നത്. ഷോക്കേറ്റ് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Most Read| പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ; വിശദമായ അന്വേഷണത്തിന് പോലീസ്