കോവിഡ് പ്രോട്ടോക്കോൾ‌ ലംഘനം; ‘അമ്മ’ മന്ദിരം ഉൽഘാടനത്തിന് എതിരെ യൂത്ത് കോൺ​ഗ്രസ്

By News Desk, Malabar News
Ajwa Travels

കൊച്ചി: അമ്മ സ൦ഘടനയുടെ ആസ്‌ഥാന മന്ദിര൦ ഉൽഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രം​ഗത്ത്. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. സ൦ഘടനാ ഭാരവാഹികൾക്ക് എതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആവശ്യം.

കൊച്ചി ഡിസിപിക്ക് ഇതു സംബന്ധിച്ച് യൂത്ത് കോൺ​ഗ്രസ് പരാതി നൽകി. കെട്ടിടത്തിന് പുറത്ത് പൊതുജന൦ തടിച്ച് കൂടി, എസി ഹാളിലെ ഉൽഘാടന പരിപാടിയിൽ 150ലധികം പേർ പങ്കെടുത്തു എന്നീ കാര്യങ്ങൾ  ചൂണ്ടിക്കാട്ടിയാണ് പരാതി.

അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഇന്ന്  ഉൽഘാടനം ചെയ്‌തത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമക്ക് നിരവധി നല്ല കാര്യങ്ങൾ ഈ കെട്ടിടം കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി 20ക്ക് ശേഷം വീണ്ടുമൊരു സിനിമ വരുമെന്നും മോഹൻലാൽ ഉൽഘാടന വേളയിൽ പറഞ്ഞു.

സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്‌ഥാന മന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്‌ഥാന മന്ദിരമായി തയാറാക്കിയിരിക്കുന്നത്. നടീനടൻമാർക്ക് സൗകര്യമായിരുന്ന് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പടെയുള്ള കാര്യങ്ങൾ ആസ്‌ഥാന മന്ദിരത്തിലുണ്ട്.

National News: കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE