കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്ദു റസാക്കിന്റെ മകൻ സമീറാണ് (20) വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ മുങ്ങിമരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. ഫയർഫോഴ്സ്, കോട്ടക്കൽ പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read also: പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റ്; ഡെല്‍ഹി സ്വദേശി പിടിയിൽ