സൈകോവ്-ഡി വാക്‌സിൻ; ഉടൻ വിപണിയിൽ എത്തുമെന്ന് കേന്ദ്രം

By Team Member, Malabar News
Zycov D
Ajwa Travels

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്-ഡി ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൈകോവ്-ഡി വാക്‌സിന് മൂന്ന് ഡോസ് ആയതിനാൽ തന്നെ ഇതിന്റെ വിലയിൽ വ്യത്യാസം ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.

അഹമ്മദാബാദ് ആസ്‌ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച സൈകോവ്-ഡി വാക്‌സിൻ 12 വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗ്‌ധ സമിതി ശുപാർശ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സിനാണ് സൈകോവ്-ഡി. കൂടാതെ രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്‌സിനാണിത്.

ആളുകളിൽ കുത്തി വെക്കാതെ വിതരണം ചെയ്യുന്ന ‘നീഡിൽ ഫ്രീ വാക്‌സിൻ’ എന്ന പ്രത്യേകത കൂടി സൈകോവ്-ഡി വാക്‌സിനുണ്ട്. ഫാർമജെറ്റ് എന്ന ഉപകരണം ഉപയോഗിച്ച് ഉയർന്ന സമ്മർദ്ദത്തിൽ വാക്‌സിൻ ഉള്ളിലേക്ക് എത്തുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. കൂടാതെ 66.66 ശതമാനം ഫലപ്രാപ്‌തിയാണ് ഇതിന് കണക്കാക്കുന്നത്.

Read also: നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE