സര്‍ക്കാര്‍ ജോലിയിലും ഇനി സാമ്പത്തിക സംവരണം; നിര്‍ദേശം അംഗീകരിച്ച് പി എസ് സി

By News Desk, Malabar News
MalabarNews_psc
Representation Image
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പി എസ് സി യോഗം അംഗീകരിച്ചു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ളതാണ് 10% സാമ്പത്തിക സംവരണം.

സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം  പി എസ് സിക്കു അയച്ചിരുന്നു. സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. അതിനുള്ള നിര്‍ദേശങ്ങള്‍ക്കാണു പി എസ് സി അംഗീകാരം നല്‍കിയത്. ഇതു സര്‍ക്കാരിലേക്കു തിരിച്ചയച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൂടി ഭേദഗതി അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ ജോലിക്കും സാമ്പത്തിക സംവരണം നിലവില്‍ വരും. ഓപ്പണ്‍ ക്വോട്ടയിലെ ഒഴിവില്‍ നിന്നു 10 % ആണ് സാമ്പത്തിക സംവരണത്തിനു നീക്കി വെക്കുക. മുന്നോക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കു സംവരണത്തിന് അര്‍ഹത ഉണ്ടാകും.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയുടെ പട്ടികയില്‍ ആദ്യ രണ്ടു വിഭാഗം ഉദ്യോഗാര്‍ഥികളില്‍ നിന്നായി മൂവായിരത്തോളം പേരെ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മൂന്നാമത്തെ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ കാര്യം പിന്നീടു തീരുമാനിക്കും. പട്ടിക ഇന്നു പിഎസ്സി പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE