പൂക്കോട്ടുപാടത്ത് 13-കാരന്റെ മരണം ഷോക്കേറ്റ്; തോട്ടം ഉടമക്കെതിരെ കേസ്

By Trainee Reporter, Malabar News
13-year-old dies of shock from electric fence in Pookottupadam; Case against plantation owner
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ അമരമ്പലം പൂക്കോട്ടുപാടത്ത് സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ 13-കാരനെ മരിച്ച നിലയിൽ സംഭവത്തിൽ തോട്ടം ഉടമക്കെതിരെ കേസെടുത്ത് പോലീസ്. കുട്ടി മരിച്ചത് വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാണെന്ന് പോലീസ് വ്യക്‌തമാക്കി. കാട്ടുപന്നികളെ തുരത്താൻ തോട്ടം ഉടമ സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ സ്‌ഥലം ഉടമ അറയിൽ ഉണ്ണികൃഷ്‌ണനെതിരെയാണ് പോലീസ് കേസെടുത്തത്.

അസം സോനിത്പൂർ ബഗരിചാർ സ്വദേശികളായ മുത്തലിബ് അലി- സോമാല ദമ്പതികളുടെ മകൻ റഹ്‌മത്തുള്ളയെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് അമരമ്പലത്തെ സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ വൈദ്യുതി വേലിയോട് ചേർന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Most Read| അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്‌ഥാനത്ത്‌ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE