ആലുവയിൽ 15കാരി ആത്‌മഹത്യ ചെയ്‌ത സംഭവം; സുഹൃത്ത് അറസ്‌റ്റിൽ

By News Desk, Malabar News
arrest in Kasargod
Ajwa Travels

കൊച്ചി: ആലുവയില്‍ 15കാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പിടിയില്‍. മരിച്ച പെണ്‍കുട്ടി ആൺകുട്ടിയിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പോലീസ് കണ്ടെത്തി. പ്രതിയെ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി.

കഴിഞ്ഞ മാസം 22ന് കാണാതായ പെണ്‍കുട്ടിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂളില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തടിക്കടവ് പാലത്തിന്റെ അടിയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.

പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Also Read: ‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE