ഒമാനിൽ പ്രതിദിന രോഗബാധ ഉയരുന്നു; 24 മണിക്കൂറിൽ 1,553 കോവിഡ് കേസുകൾ

By Team Member, Malabar News
Representational image
Ajwa Travels

മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1500ന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,553 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 10 പേർ കോവിഡിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെടുകയും ചെയ്‌തു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 2,26,648 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 2,06,026 പേരും ഇതുവരെ കോവിഡ് മുക്‌തരാകുകയും ചെയ്‌തു. കൂടാതെ ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം 2,434 ആയും ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്‌ഥിരീകരിച്ചവരിൽ 129 പേരെയാണ് ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിച്ചത്. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 983 ആയി ഉയർന്നു. ഇവരിൽ 303 പേർ ഗുരുതരാവസ്‌ഥയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് ചികിൽസയിൽ കഴിയുന്നത്.

Read also : ആദായനികുതി; പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റിനെ കുറിച്ച് കൂടുതൽ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE