രാജ്യത്ത് 16 യൂട്യൂബ് ചാനലുകൾക്ക് നിരോധനം; 10 എണ്ണം ഇന്ത്യയിലേത്

By Team Member, Malabar News
violation of the law; YouTube India has removed around 19 lakh videos
Ajwa Travels

ന്യൂഡെൽഹി: 16 യുട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഇതിൽ 10 ചാനലുകൾ ഇന്ത്യയിൽ നിന്നും ഉള്ളവയാണ്. പ്രക്ഷേപണ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്‌തതിനാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

നിരോധനം ഏർപ്പെടുത്തിയ ചാനലുകളിൽ 6 എണ്ണം പാകിസ്‌ഥാനിൽ നിന്നും ഉള്ളവയാണ്. നേരത്തെ സമാന കാരണം ചൂണ്ടിക്കാട്ടി 22 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നാലെണ്ണം പാകിസ്‌ഥാനിലേതായിരുന്നു.

സൈനി എഡ്യൂക്കേഷൻ റിസർച്ച്, ഹിന്ദി മേ ദേഖോ, ടെക്‌നിക്കൽ യോഗേന്ദ്ര, അജ് തെ ന്യൂസ്, എസ്ബിബി ന്യൂസ്, ഡിഫൻസ് ന്യൂസ് 24*7, ദ സ്‌റ്റഡി ടൈം, ലേറ്റസ്‌റ്റ് അപ്‌ഡേറ്റ്, എംആർഎഫ് ടിവി ലൈവ്, തഹഫുസ് ഇ ദീൻ ഇന്ത്യ, ആജ് തക് പാകിസ്‌ഥാൻ, ഡിസ്‌കവർ പോയിന്റ്, റിയാലിറ്റി ചെക്ക്‌സ്, കൈസർ ഖാൻ, ദ വോയ്‌സ് ഓഫ് ഏഷ്യ, ബോൽ മീഡിയ ബോൽ എന്നീ 16 യൂട്യൂബ് ചാനലുകൾക്കാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Read also: ഓപ്പറേഷൻ മൽസ്യ; സംസ്‌ഥാനത്ത് മീനിലെ മായം കുറഞ്ഞതായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE