കോഴിക്കോട് വിമാനത്താവളം; 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

By Team Member, Malabar News
Malabarnews_gold smuggling
Representational image
Ajwa Travels

കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്റെ കയ്യില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. 332.8 ഗ്രാം വരുന്ന സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് ഇയാളില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയത്.

കാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണ മിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് അധികൃതര്‍ കണ്ടെത്തിയത്. ഒപ്പം തന്നെ 3000 സിഗരറ്റും ഇതിനൊപ്പം കണ്ടെടുത്തു. ഡെപ്യൂട്ടി കമ്മീഷണര്‍ വാഗിഷ് കുമാര്‍ സിംഗ്, സൂപ്രണ്ടുമാരായ കെ സുധീര്‍, ഐസക് വര്‍ഗീസ്, വിജെ പൗലോസ്, സിപി സബീഷ് എന്നിവരുടെ സംഘമാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയത്.

Read also : സാമൂഹിക അകലമില്ല; തിക്കും തിരക്കുമായി ജില്ലയില്‍ സൂക്ഷ്‌മ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE