ഹുസ്‌നി കാണാമറയത്ത്; ഇന്നത്തെ തിരച്ചിലും ഫലം കണ്ടില്ല, പ്രാർഥനയോടെ നാട്

By News Desk, Malabar News
death
Representational Image
Ajwa Travels

കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതികൂല കാലാവസ്‌ഥയും വെളിച്ചക്കുറവും കാരണം ഇന്നലെ രാത്രി തന്നെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ എട്ട് മണിക്കാണ് തിരച്ചിൽ പുനരാരംഭിച്ചത്. എന്നാൽ, ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. മഴയും വെളിച്ചക്കുറവും കാരണം ഇന്നത്തെ തിരച്ചിലും ഫലം കണ്ടില്ല. നാളെ രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങും.

പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്‌നി. കൂട്ടുകാർക്കൊപ്പം വൈകിട്ട് അഞ്ച് മണിക്കാണ് സ്‌ഥലത്തെത്തിയത്. പുഴക്കരയിലെ പാറയിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ ഹുസ്‌നി കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടുകാരൻ റംഷിദ് പറയുന്നു.

Most Read: സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE