യുഎഇയിൽ 24 മണിക്കൂറിൽ 1,843 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ

By Team Member, Malabar News
uae news
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,843 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 1,506 പേർ കൂടി കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,93,266 ആണ്. കൂടാതെ രോഗബാധിതരായ ആകെ ആളുകളിൽ 4,76,518 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 2 പേരാണ്. രാജ്യത്ത് പ്രതിദിനം ഉണ്ടാകുന്ന കോവിഡ് മരണസംഖ്യയിൽ നിലവിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതുവരെ 1,547 ആളുകളാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,201 ആളുകൾ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ആരോഗ്യ പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,98,135 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read also : മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE