കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 1,94,720 രോഗബാധിതർ

By Team Member, Malabar News
covid-india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2 ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത വർധിക്കുകയാണ്. 1,94,720 കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 15.8 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായത്.

അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 442 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,84,655 ആയി ഉയർന്നു. രോഗം സ്‌ഥിരീകരിക്കുന്ന ആളുകൾക്കൊപ്പം തന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും രാജ്യത്ത് നിലവിൽ വർധന ഉണ്ടായിട്ടുണ്ട്.

60,405 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി നേടിയതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,46,30,536 ആയി ഉയർന്നു. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുകയാണ്. 9,55,319 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. ഒപ്പം തന്നെ രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 4,868 ആയി ഉയർന്നു. 1,281 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌ത മഹാരാഷ്‌ട്രയിലാണ് കൂടുതൽ രോഗബാധിതർ.

Read also: നിയന്ത്രണങ്ങൾ നിലനിൽക്കെ മെഗാ തിരുവാതിരയുമായി സിപിഎം; കാഴ്‌ചക്കാരായി നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE