കഞ്ചാവ് വേട്ട; 2 യുവാക്കൾ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

പരപ്പനങ്ങാടി: കഞ്ചാവ് ചില്ലറ വിൽപനക്കാരായ 2 യുവാക്കളെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. പുകയൂർ സ്വദേശി കെ മുഹമ്മദ് ഷാഫി, ചെട്ടിപ്പടി സ്വദേശി സഞ്ചിത്ത് എന്നിവരാണ് പിടിയിലായത്. പുകയൂർ ആവനാഴിയിൽ 520 ഗ്രാം കഞ്ചാവുമായി വിൽപനക്ക് ഇറങ്ങിയ സമയത്താണ് മുഹമ്മദ് ഷാഫിയെ പിടികൂടിയത്. ഇയാൾക്ക് എതിരെ മുൻപും കഞ്ചാവ് വിൽപനക്ക് എക്‌സൈസ്‌ കേസെടുത്തിട്ടുണ്ട്.

650 ഗ്രാം കഞ്ചാവുമായി ചെട്ടിപ്പടി ഹെൽത്ത് സെന്റർ പരിസരത്ത് നിന്നാണ് സഞ്ചിത്ത് പിടിയിലായത്. ഇൻസ്‌പെക്‌ടർ സാബു ആർ ചന്ദ്ര, എക്‌സൈസ്‌ ഐബി ഇൻസ്‌പെക്‌ടർ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ ടിവി ജ്യോതിഷ് ചന്ദ്‌, പ്രദീപ് കുമാർ, മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

Read also: വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റിനൊപ്പം 5000 രൂപയും; സുന്ദരയുടെ വെളിപ്പെടുത്തലിൽ എകെഎം അഷ്‌റഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE