കാളികാവ്: 20 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. കാളികാവ് മാളിയേക്കലിലെ വെള്ളപ്പൊയിൽ സ്വദേശികളായ വിനീത് വാഴക്കാടൻ (33) രതീഷ് തെക്കേവീട്ടിൽ (38) എന്നിവരാണ് കാളികാവ് പോലീസിന്റെ പിടിയിലായത്. 40 കുപ്പികളിലായാണ് ഇവരിൽ നിന്നും മദ്യം പിടികൂടിയത്.
ബിവറേജസ് വിൽപ്പനശാലയിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് മദ്യം ഇവർക്ക് ലഭിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സിഐ ജ്യോതീന്ദ്ര കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം പോലീസ് പട്രോളിനിടെ സംശയകരമായ നിലയിൽ പള്ളിശ്ശേരിയിൽ കണ്ട ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. മദ്യം പിടികൂടിയ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. എസ്ഐമാരായ രമേഷ് ബാബു, അജിത് കുമാർ, സിപിഒമാരായ വിനയൻ, പ്രിൻസ്, സുമേഷ്, ആശിഫലി, സുബ്രഹ്മണ്യൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read also: വയനാട് ചുരം റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം