Sat, May 4, 2024
34.8 C
Dubai

Daily Archives: Mon, Jul 19, 2021

Indian Parliament

പെഗാസസിൽ പ്രതിപക്ഷ ബഹളം; രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡെൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്‌ക്ക് ശേഷം വീണ്ടും സഭ ചേരാന്‍ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. നാളെയും സഭ ചേരുമ്പോള്‍ പ്രതിഷേധം...
astra-zenaca-vaccine

ആസ്ട്രസെനക വാക്‌സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും; റിപ്പോർട്

ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ്- ആസ്ട്രസെനക വാക്‌സിൻ (കോവിഷീൽഡ്‌) ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെതിരായ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നത് കൂടാതെ, പുതിയ കോവിഡ് വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവക്ക് സാധിക്കുമെന്ന് പഠന...
fake-advocate-alappuzha

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വക്കീലായി; യുവതിക്ക് എതിരെ കേസ്

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനിക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി സേവ്യറിനെയാണ് പോലീസ് തിരയുന്നത്. എല്‍എല്‍ബി പാസാകാതെ വ്യാജരേഖ ചമച്ച് ബാർ അസോസിയേഷൻ...
John Brittas

ഫാസിസ്‌റ്റ് ഭരണത്തേക്കാൾ മൃഗീയമായ വഴിയാണ് കേന്ദ്ര സർക്കാരിന്റേത്; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസിലൂടെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. 40 രാജ്യങ്ങളിലായി 50000 പേരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരമാണ്...
A house collapsed in Malappuram and two children died

തൊടുപുഴയിൽ ആറാം ക്‌ളാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊടുപുഴ മണക്കാട് ആറാം ക്‌ളാസുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് തൊടുപുഴ പോലീസ് അറിയിച്ചു. ടിവി കാണുന്നതിനെ ചൊല്ലിയുള്ള...

അനധികൃത നിർമാണമെന്ന് ആരോപണം; ലക്ഷദ്വീപിൽ മദ്രസ കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ്

കവരത്തി: സര്‍ക്കാര്‍ ഭൂമിയിലെ നിര്‍മാണമെന്ന് ആരോപിച്ച് ലക്ഷദ്വീപ് മിനിക്കോയിയിലെ മദ്രസക്ക് ഭരണകൂടത്തിന്റെ നോട്ടീസ്. മിനിക്കോയ് ദ്വീപിലെ അല്‍ മദ്‌റസത്തുല്‍ ഉലൂമിയക്കാണ് ഡെപ്യൂട്ടി കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 1965ലെ ലക്ഷദ്വീപ് ലാന്‍ഡ്...
Suvendu-Adhikary on bjp defeat

നേതാക്കളുടെ അമിത ആത്‌മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്‌മ വിശ്വാസമാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന...
Eighteen-year-old girl found dead in well in Koyilandy

കൊയിലാണ്ടിയിൽ പതിനെട്ടുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം നമ്പ്രത്ത്‌കരയില്‍ പതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും...
- Advertisement -