2022 ഖത്തര്‍ ലോകകപ്പ്; വരുന്നു ഉൽസവ രാവുകൾ, ഗ്രൂപ്പുകൾ ഇങ്ങനെ

By News Bureau, Malabar News

ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കായിക ലോകം. ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ റാങ്കിങ് അടിസ്‌ഥാനമാക്കിയാണ് 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളെ പ്രഖ്യാപിച്ചത്. നിലവിൽ ആതിഥേയരായ ഖത്തർ അടക്കം 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്.

ഗ്രൂപ്പുകൾ ഇങ്ങനെ:

ഗ്രൂപ്പ് എ

 1. ഖത്തർ
 2. നെതർലൻഡ്
 3. സെനഗൽ
 4. ഇക്വഡോർ

ഗ്രൂപ്പ് ബി

 1. ഇംഗ്ലണ്ട്
 2. ഇറാൻ
 3. യുഎസ്
 4. യുക്രൈന്‍/ സ്‌കോട്‌ലന്‍ഡ് / വെയ്ല്‍സ്‌

ഗ്രൂപ്പ് സി

 1. അർജന്റീന
 2. സൗദി അറേബ്യ
 3. മെക്‌സിക്കോ
 4. പോളണ്ട്

ഗ്രൂപ്പ് ഡി

 1. ഫ്രാൻസ്
 2. യുഎഇ/ ഓസ്‌ട്രേലിയ/ പെറു
 3. ഡെൻമാർക്ക്
 4. ടുണീഷ്യ

ഗ്രൂപ്പ് ഇ

 1. സ്‌പെയിൻ
 2. കോസ്‌റ്റ റീക്ക/ ന്യൂസീലന്‍ഡ്
 3. ജർമനി
 4. ജപ്പാൻ

ഗ്രൂപ്പ് എഫ്

 1. ബെൽജിയം
 2. കാനഡ
 3. ക്രൊയേഷ്യ
 4. മൊറോക്ക

ഗ്രൂപ്പ് ജി

 1. ബ്രസീൽ
 2. സെർബിയ
 3. സ്വിറ്റ്‌സർലാൻഡ്
 4. കാമറൂൺ

ഗ്രൂപ്പ് എച്ച്

 1. പോർച്ചുഗൽ
 2. ഘാന
 3. യുറുഗ്വേ
 4. ദക്ഷിണകൊറിയ

ഫിഫ ഫുട്‌ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം കുറച്ച് മണിക്കൂറുകൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. ‘ഹയ്യാ ഹയ്യാ’ എന്നാണ് ഗാനത്തിന്റെ പേര്. ട്രിനിഡാഡ് കർഡോന,ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവംബർ 21നാണ് ഉൽഘാടന മൽസരം അരങ്ങേറുക. 60,000 സീറ്റുകളുള്ള അൽ ബെയ്ത്ത് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 3.30നായിരിക്കും കിക്കോഫ്. ഫൈനൽ മൽസരം ലുസൈൽ സ്‌റ്റേഡിയത്തിൽ ഡിസംബർ 18നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്‌റ്റേജിൽ ദിവസവും നാല് മൽസരങ്ങൾ വീതം നടക്കും.

Most Read: പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന പരിശീലനം; ഫയർഫോഴ്‌സ് അന്വേഷണം തുടങ്ങി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE