രാജ്യത്ത് 24 മണിക്കൂറില്‍ 20,346 കോവിഡ് കേസുകള്‍, 19,587 രോഗമുക്‌തര്‍

By Team Member, Malabar News
covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 20,346 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ നിലവില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,03,95,278 ആയി ഉയര്‍ന്നു. ഇതോടൊപ്പം 222 ആളുകളാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 1,50,336 ആണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 19,587 ആണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 1,00,16,859 ആളുകളും ഇതോടെ രോഗമുക്‌തരായി. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 2,28,083 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പരിശോധിച്ച 9,37,590 സാംപിളുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്ത് ഇതുവരെ 17,84,00,995 സാംപിളുകളാണ് ആകെ പരിശോധിച്ചത്.

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ നാളെ രാജ്യമൊട്ടാകെ രണ്ടാം ഡ്രൈ റണ്‍ നടക്കും. രാജ്യത്തെ എല്ലാ ജില്ലകളിലെയും ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, പ്രാഥമിക ചികില്‍സ കേന്ദ്രം എന്നിവിടങ്ങളില്‍ ഡ്രൈ റണ്‍ സംഘടിപ്പിക്കും. ആദ്യ ഡ്രൈ റണ്‍ നടത്തിയപ്പോള്‍ ഉണ്ടായ പോരായ്‌മകളും പ്രശ്‌നങ്ങളും പരിഹരിച്ചായിരിക്കും നാളത്തെ ഡ്രൈ റണ്‍ നടത്തുക.

Read also : വാളയാര്‍ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE