സംസ്‌ഥാനത്തേക്ക് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി

By Staff Reporter, Malabar News
covid vaccine
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് 21,68,830 ഡോസ് വാക്‌സിനുകള്‍ കൂടി എത്തുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്.

തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളും എത്തിക്കൊണ്ടിരിക്കുന്നു.

എറണാകുളത്ത് വാക്‌സിന്റെ ആദ്യ ലോഡ് എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് വൈകുന്നേരത്തോടെ വാക്‌സിൻ എത്തുമെന്നാണ് വിവരം. മൂന്ന് കേന്ദ്രങ്ങളിലും മുഴുവന്‍ വാക്‌സിനുകളും ഇന്നുതന്നെ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് 48,960 ഡോസ് കോവാക്‌സിനാണ് എത്തിച്ചത്. ഇതിന് പുറമെയാണ് 21 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ കൂടിയെത്തുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായി തന്നെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

Read Also: സ്വപ്‌നയുടെ രഹസ്യ മൊഴി പുറത്തായ സംഭവം; കസ്‌റ്റംസ്‌ കമ്മീഷണർക്ക് എജിയുടെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE