മാരത്തണിനിടെ കനത്ത മഴയും കാറ്റും; ചൈനയിൽ 21 പേർ മരിച്ചു

By News Desk, Malabar News
21 dead as severe weather hits ultramarathon in China
Ajwa Travels

ബെയ്‌ജിങ്‌: ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗണ്ടൻ മാരത്തൺ നടക്കുന്നതിനിടെ കനത്ത മഴയും കാറ്റും തിരിച്ചടിയായി. അപ്രതീക്ഷിതമായെത്തിയ കടുത്ത കാലാവസ്‌ഥയെ തുടർന്ന് 21 പേർ മരിച്ചു. 151 പേരെ രക്ഷപെടുത്തി. എട്ട് പേർ പരിക്കുകളോടെ ചികിൽസയിലുണ്ട്. പ്രശസ്‌ത മാരത്തൺ റണ്ണർ ലീയാങ് യീങ്ങും മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

മംഗോളിയയുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻഷു പ്രവിശ്യയിലെ യെല്ലോ റിവർ സ്​റ്റോൺ വനമേഖലയിലാണ് മാരത്തൺ സംഘടിപ്പിച്ചത്. മൽസരം 20 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് കാലാവസ്‌ഥാ വ്യതിയാനം ഉണ്ടായത്. ഈ സമയത്ത് മലമുകളിലായിരുന്നു മൽസരാർഥികൾ. ആലിപ്പഴ വർഷത്തിനൊപ്പം മഞ്ഞുമഴയും എത്തുകയും താപനില താഴുകയും ചെയ്‌തത്‌ കൂടുതൽ ദുഷ്‌കരമായി.

മൽസരാർഥികൾ അപകടവിവരം സംഘാടകരെ അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസമായി. ഡ്രോണും റഡാറും ഹെലികോപ്‌റ്ററും ഉപയോഗിച്ച് 1,200 പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. മാരത്തണിൽ പങ്കെടുത്ത 172 പേരിൽ 151 പേരെയാണ് തിരിച്ചെത്തിക്കാൻ സാധിച്ചത്.

Also Read: യാസ് ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി സംസ്‌ഥാനങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE