24 മണിക്കൂറിൽ സൗദിയിൽ 213 കോവിഡ് കേസുകൾ; 188 രോഗമുക്‌തർ 

By Team Member, Malabar News
saudi covid
Representational image
Ajwa Travels

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 213 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു 4 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,65,988 ആയി ഉയർന്നു. ഒപ്പം തന്നെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ച ആകെ ആളുകളുടെ എണ്ണം 6,346 ആയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 188 ആണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണത്തിൽ 3,57,525 ആളുകളും കോവിഡ് മുക്‌തരായിട്ടുണ്ട്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,117 ആണ്. ഇവരിൽ 322 ആളുകൾ ഗുരുതരാവസ്‌ഥയിൽ ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്.

രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക് 97.7 ശതമാനമാണ്. കൂടാതെ മരണനിരക്ക് 1.7 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ റിയാദിലാണ്. 88 ആളുകൾക്കാണ് റിയാദിൽ കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്‌.

Read also : മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു; കൊടും ക്രൂരത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE