ആലപ്പുഴ: യുവാവിനെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമല വാർഡിൽ പോഞ്ഞിക്കര അർച്ചനാലയത്തിൽ ഷിബുവിന്റെ മകൻ ആരോമലി(22)നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കുപ്പപ്പുറത്തിന് എതിർവശത്തുള്ള കരയിലായിരുന്നു കൈഞ്ഞരമ്പ് മുറിച്ച നിലയിൽയുവാവിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.
വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സജിനിയാണ് മാതാവ്. സഹോദരി: അർച്ചന.
Most Read: സിൽവർ ലൈൻ; കണ്ണൂരില്‍ ഇന്ന് കല്ലിടില്ല