12,638 വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച് റെക്കോര്‍ഡ് നേടി ഇന്ത്യന്‍ യുവാവ്

By News Desk, Malabar News
Ajwa Travels

ഏറ്റവും കൂടുതല്‍ വജ്രം ഉപയോഗിച്ച് മോതിരം നിര്‍മ്മിച്ച് 25 കാരനായ ഇന്ത്യന്‍ യുവാവ്. 12,638 വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച യുവാവ് ഗിന്നസ് ബുക്കിലും ഇടംനേടി. മീററ്റുകാരനായ ജ്വല്ലറി ഡിസൈനര്‍ ഹര്‍ഷിത് ബന്‍സലാണ് മോതിരം ഡിസൈന്‍ ചെയ്‌ത്‌ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

പൂവിന്റെ ആകൃതിയിലാണ് മോതിരം നിര്‍മിച്ചിരിക്കുന്നത്. ‘ദി മാരിഗോള്‍ഡ്- ഐശ്വര്യത്തിന്റെ മോതിരം’ എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. 165 ഗ്രാം മാത്രമാണ് ഇതിന്റെ തൂക്കം. എട്ട് പാളികളിലായി പൂവിന്റെ ആകൃതിയില്‍ മോതിരം ഡിസൈന്‍ ചെയ്‌തിരിക്കുന്നു. ഇതിലെല്ലാം നിറയെ കുഞ്ഞു കുഞ്ഞു വജ്രങ്ങളാണ് നിറച്ചിരിക്കുന്നത്. മോതിരം ധരിക്കാനും വളരെ സുഖകരമാണെന്ന് ഹര്‍ഷിത് പറയുന്നു.

‘നീണ്ട കാലത്തെ സ്വപ്‌നമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടത്. എന്നാല്‍, ഈ അമൂല്യ സൃഷ്‌ടി വില്‍ക്കാന്‍ ഉദ്ദേശമില്ല. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയിലെ വജ്ര തലസ്‌ഥാനമായ ഗുജറാത്തിലെ സൂററ്റില്‍ ജ്വല്ലറി ഡിസൈന്‍ പഠിക്കുന്ന കാലത്താണ് ആശയം മനസില്‍ രൂപപ്പെട്ടത്. 10,000 വജ്രങ്ങള്‍ ഉപയോഗിച്ച് മോതിരം നിര്‍മിക്കാനായിരുന്നു പദ്ധതി. രണ്ട് വര്‍ഷത്തിനിടയില്‍ നിരവധി രൂപങ്ങള്‍ മനസില്‍ തെളിഞ്ഞു. എന്നാല്‍ അതൊന്നും നടപ്പായില്ല. പിന്നീടാണ് ഇപ്പോഴത്തെ ആകൃതിയായ പൂവ് മനസിലേക്ക് വന്നത്’- ഹര്‍ഷിത് വ്യക്‌തമാക്കി.

Entertainment News: കറുത്ത വിന്റേജ് ബെന്‍സില്‍ നെയ്യാറ്റിന്‍കര ഗോപന്‍; ‘ആറാട്ട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE