ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്‌മീരിൽ 439 ഭീകരരെ വധിച്ചു; കേന്ദ്രം

By Team Member, Malabar News
439 terrorists Killed In Jammu Kashmir After Repealing The Article 370
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചതായി കേന്ദ്രം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.

2019 ഓഗസ്‌റ്റ് 5 മുതൽ 2022 ജനുവരി 26 വരെ ജമ്മു കശ്‌മീരിൽ 541 ഭീകരാക്രമണങ്ങളാണ് ഇതുവരെ ഉണ്ടായത്. ഇതിലാണ് 439 ഭീകരരെ സൈന്യം വധിച്ചത്. കൂടാതെ 98 സാധാരണക്കാർ കൊല്ലപ്പെടുകയും, 109 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്‌തിട്ടുണ്ട്.

രാജ്യസഭയിൽ നീരജ് ഡാംഗിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്‌. കൂടാതെ ഈ കാലയളവിൽ പൊതുമുതലിന് കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ലെന്നും, ഏകദേശം 5.3 കോടി രൂപയുടെ സ്വകാര്യ സ്വത്തിന് നാശനഷ്‌ടം കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE