തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 മരണം

By News Desk, Malabar News
Malabarnews_accident in maharashtra
Representational image
Ajwa Travels

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്‌ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. മരിച്ച വിഷ്‌ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മൽസ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സ്‌റ്റുഡിയോ ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

അപകടത്തിൽ കാറിന്റെ ഒരു ഭാഗത്ത് തീ പിടിക്കുകയും ചെയ്‌തിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് പേർ സംഭവ സ്‌ഥലത്ത്‌ വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേരുടെ മരണം സംഭവിച്ചത് ആശുപത്രിയിൽ വെച്ചാണ്.

Also Read: തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിച്ചു; ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE