കോവിഡ്; കോർപറേഷനിൽ 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

By Team Member, Malabar News
kozhikode news
Ajwa Travels

കോഴിക്കോട് : ജില്ലയിലെ കോർപറേഷൻ പരിധിയിലുള്ള 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചു. ഇതോടെ കോവിഡ് വ്യാപനം രൂക്ഷമായ കോർപറേഷനിൽ 3 വാർഡുകളിൽ മാത്രമാണ് സാധാരണ ജീവിതം സാധ്യതമാകുന്നത്. ഈ മൂന്ന് വാർഡുകൾ ഒഴികെ ബാക്കി 72 വാർ‍ഡുകളും കണ്ടെയ്ൻമെന്റ് സോൺ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, അല്ലെങ്കിൽ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ എന്ന നിലയിലേക്ക് മാറി.

കോർപറേഷനിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ 38 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളും 29 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളും 5 വാർ‍ഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുമായി തിരിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ നിലവിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

39ആം വാർഡായ തിരുവണ്ണൂർ, 62ആം വാർഡായ മൂന്നാലിങ്ങൽ, 71ആം വാർഡ് അത്താണിക്കൽ എന്നീ മൂന്ന് വാർഡുകൾ മാത്രമാണ് കോർപറേഷനിൽ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുത്താത്തത്. ജില്ലയിലെ നിലവിലത്തെ കോവിഡ് വ്യാപനം വലിയ ആശങ്ക സൃഷ്‌ടിക്കുന്നതാണ്. അതിനാൽ തന്നെ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

Read also : കോവിഡ് വ്യാപനം; കേളകം ടൗണിൽ നാളെ മുതൽ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE