സംസ്‌ഥാനത്തിന്‌ 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി; ആരോഗ്യ മന്ത്രി

By Desk Reporter, Malabar News
More Vaccine for State
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്തും രാത്രിയോടെ എത്തി. ഇതോടൊപ്പം 55,580 കൊവാക്‌സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ ചൊവ്വാഴ്‌ച 2 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നതായും മന്ത്രി വ്യക്‌തമാക്കി.

അതേസമയം, ഇന്ന് സംസ്‌ഥാനത്ത് 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്‌ഥാനത്ത് ഇതുവരെ 1,08,33,855 പേർ ഒന്നാം ഡോസും 32,52,942 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഇവ രണ്ടും ഉൾപ്പടെ ആകെ 1,40,86,797 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Also Read:  ജൂൺ മാസം കേരളത്തിൽ പെയ്‌ത മഴയിൽ 36 ശതമാനത്തിന്റെ കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE