എസ്‌വൈഎസ്‌ ആദര്‍ശ പാഠശാലക്ക് 65 സെന്ററുകള്‍; റാഇദുമാര്‍ തസ്‌ഫിയയില്‍ സംഗമിച്ചു

By Desk Reporter, Malabar News
Sayyid Muhammed Koya Thangal Jamalullaili
ശില്‍പശാല എസ്‌വൈഎസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉൽഘാടനം ചെയുന്നു
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘം ആദര്‍ശ പാഠശാലക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ 65 സെന്ററുകള്‍ ജനുവരിയില്‍ ആരംഭിക്കും. പാഠശാലക്ക് നേതൃത്വം നല്‍കുന്ന റാഇദുമാരായ പണ്ഡിതരും കണ്‍വീനര്‍മാരും ‘തസ്‌ഫിയ’ ശില്‍പശാലയില്‍ സംഗമിച്ചു.

മഞ്ചേരി പട്ടര്‍കുളം നദ്‌വത്തുല്‍ ഉലൂം മദ്‌റസാ ഹാളില്‍ നടന്ന സംഗമം സുന്നി യുവജന സംഘം സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉൽഘാടനം ചെയ്‌തു. ആദര്‍ശ സമിതി ജില്ലാ ചെയര്‍മാന്‍ എംപി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, എസ്‌വൈഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍ കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, എസ്‌എംഎഫ് സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിച്ചു.

സമസ്‌ത കേന്ദ്ര മുശാവറ അംഗം എംപി മുസ്‌തഫൽ ഫൈസി തിരൂര്‍, എസ്‌വൈഎസ്‌ സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ജില്ലാ ആദര്‍ശ സമിതി ഡയറക്‌ടർ എംടി അബൂബക്കര്‍ ദാരിമി വിഷയാവതരണവും ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, സെക്രട്ടറി ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് പദ്ധതി അവതരണവും നടത്തി.
Sayyid Muhammed Koya Thangal Jamalullaili

സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്‌ദുൽ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുറഹിമാന്‍ ദാരിമി മുണ്ടേരി, പികെ ലത്തീഫ് ഫൈസി മേല്‍മുറി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ ഫൈസി ഹൈതിമി, ഡോ. എംകെ മുഹമ്മദ് അസ്‌ലം, മുഹമ്മദ് ശമീം ഫൈസി എന്നിവർ ശില്‍പശാലയില്‍ സംബന്ധിച്ചു.

പട്ടര്‍കുളം മഹല്ല് പ്രസിഡണ്ട് എന്‍ടി അബ്‌ദുൽ സത്താര്‍ ഹാജി പതാക ഉയര്‍ത്തിയ ശില്‍പശാലയില്‍ ആദര്‍ശ സമിതി ജില്ലാ കണ്‍വീനര്‍ സിഎം കുട്ടി സഖാഫി വെള്ളേരി സ്വാഗതവും അബ്‌ദുൽല്‍ മജീദ് ദാരിമി വളരാട് നന്ദിയും പറഞ്ഞു.

Most Read: വാക്‌സിന് ഉടൻ അനുമതി നൽകിയേക്കും; ജനുവരി രണ്ട് മുതൽ എല്ലാ സംസ്‌ഥാനങ്ങളിലും ഡ്രൈ റൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE