അഗ്‌നിപഥ്‌ പദ്ധതി; പ്രതിഷേധം രൂക്ഷം, 8 ട്രെയിനുകൾ റദ്ദാക്കി

By Team Member, Malabar News
8 Train Services Cancelled Due To The Agnipath Protest
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് അഗ്‌നിപഥ്‌ പദ്ധതിയിൽ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ 8 ട്രെയിനുകൾ റദ്ദാക്കി. ഈസ്‌റ്റ് സെൻട്രൽ റെയിൽവേ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ 6 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്‌തു. നിലവിൽ പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് 362 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലാണ് രാജ്യത്ത് അഗ്‌നിപഥ്‌ പദ്ധതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. നാല് ദിവസത്തിനിടെ 60 ട്രെയിനുകളിലെ കോച്ചുകൾ പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി. ബിഹാറിൽ 11 ട്രെയിന്‍ എൻജിനുകളും കത്തിച്ചു. കൂടാതെ റെയിൽവേ സ്‌റ്റേഷനുകളിലെ സ്‌റ്റാളുകളും മറ്റ് വസ്‌തുക്കളും പ്രതിഷേധക്കാർ നശിപ്പിച്ചു.

ബിഹാറിൽ മാത്രം ഇതുവരെ 700 കോടിയോളം രൂപയുടെ നഷ്‌ടമുണ്ടായതാണ് റെയിൽവേയുടെ കണക്ക്. അതേസമയം, അഗ്‌നിപഥുമായി മുന്നോട്ടു പോകുകയാണ് സൈന്യം വ്യക്‌തമാക്കി. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തു വിടുകയും ചെയ്‌തിട്ടുണ്ട്‌.

Read also: പ്ളസ് വൺ പ്രവേശനം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE