കോവിഡ് വാക്‌സിനേഷൻ; യുഎഇയിൽ രണ്ട് ഡോസും സ്വീകരിച്ചവർ 80 ശതമാനം

By Team Member, Malabar News
Covid Vaccination UAE
Ajwa Travels

അബുദാബി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ആളുകൾ യുഎഇയിൽ 80 ശതമാനം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 91.31 ശതമാനം ആണെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്ത് നിലവിൽ ഒന്നും രണ്ടും ഡോസ് വാക്‌സിന് പുറമേ അർഹരായ ആളുകൾക്ക് ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്‌റ്റർ ഡോസും വിതരണം ചെയ്യുന്നുണ്ട്.

12 വയസിന് മുകളിലുള്ള ആളുകൾക്കാണ് രാജ്യത്ത് ഇപ്പോൾ ഫൈസർ വാക്‌സിൻ വിതരണം ചെയ്യുന്നത്. 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്‌സിൻ നൽകുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

6 മാസം മുതൽ 5 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ പഠനം നിലവിൽ നടക്കുകയാണ്. കൂടാതെ രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കും രോഗികൾക്കും ബുക്കിംഗ് ഇല്ലാതെ തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തി കോവിഡ് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

Read also: പ്ളസ് വൺ പരീക്ഷ; സംസ്‌ഥാനത്ത് ഈ മാസം 24 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE