ഒമാൻ; 24 മണിക്കൂറിൽ 9 കോവിഡ് മരണം, 927 പേർക്ക് കൂടി കോവിഡ്

By Team Member, Malabar News
oman covid
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,010 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 927 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,93,253 ആയി ഉയർന്നു.

കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് മുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 1,275 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 1,73,123 ആളുകളാണ് ഇതുവരെ രോഗമുക്‌തരായത്. നിലവിൽ രാജ്യത്ത് 833 പേരാണ് കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 275 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Read also : കോവാക്‌സിനും വില കുറച്ചു; സംസ്‌ഥാനങ്ങൾക്ക് 400 രൂപക്ക് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE