ജയ്പൂർ: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വാക്സിനേഷന് വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘ഏകദേശം 3000 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് ഏര്‍പ്പെടുത്താന്‍ രാജസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യമനുസരിച്ച്, 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ള യുവാക്കള്‍ക്കും 45 വയസിനും 60 വയസിനും മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന്റെ ചിലവ് ചിലവ് കേന്ദ്ര സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ സംസ്ഥാനങ്ങളുടെ ബജറ്റിനെ ബാധിക്കുമായിരുന്നില്ല’, അശോക് ഗെഹ്ലോട്ട് ട്വീറ്റില്‍ പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് 4.98 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉയർന്നുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പലയിടങ്ങളിലും ഭാഗികമായ ലോക്ക്ഡൗണും ഏർപ്പെടുത്തിയിരുന്നു.
Read also: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു