ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജർമ്മനിയും

By News Desk, Malabar News
-flight-services
Representational Image
Ajwa Travels

ബെർലിൻ: കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ.

ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. ഇന്നു മുതൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇറ്റലിയും വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് ഇറ്റലി പ്രവേശനം വിലക്കിയത്.

അതേസമയം ഇന്ത്യയിലുള്ള ഇറ്റാലിയൻ പൗരൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനാനുമതി നൽകും. നേരത്തെ അമേരിക്ക, ബ്രിട്ടൻ, കുവൈറ്റ്, ഫ്രാൻസ്, കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

Also Read: പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE