കൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് ഒരു മാസത്തിനുശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി. മമ്പാട് സ്വദേശി പൊയിലിൽ ഷമീമിനെയാണ് (32) പിടികൂടിയത്.
ഇയാളുടെ കൂട്ടാളിയായ എടവണ്ണ സ്വദേശി അറയിലകത്ത് റിഥാൻ ബാസിലിനെ (26) കൊണ്ടോട്ടി നയാ ബസാർ പരിസരത്ത് വെച്ച് നേരത്തെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. ലഹരികടത്തിനായി ഇവർ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തിരുന്നു. കൊണ്ടോട്ടി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ആന്റി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത് തുടങ്ങിയവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Read also: പാലക്കാടും മലമ്പുഴയിലും വോട്ട് കച്ചവടം; ആരോപണവുമായി ബിജെപി